മസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ അനധികൃതമായി പ്രവേശിച്ച 19 ഏഷ്യൻ വംശജരെ റോയൽ ഒമാൻ പൊലീസ് പിടികൂടി.
മുസന്ദം ഗവർണറേറ്റിലെ ദാബ, ബുഖ വിലായത്തുകളിൽ നടന്ന പരിശോധനയിലാണ് അനധികൃത താമസക്കാരെ കണ്ടെത്തിയത്. അറസ്റ്റിലയാവർക്കെതിരായ നിയമനടപടി പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
നുഴഞ്ഞുകയറ്റം തടയാൻ അധികൃതർ കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ആവശ്യമായ രേഖകളില്ലാതെ ഒമാനിലെ വിവിധ നഗരങ്ങളിൽ കഴിയുന്നവരെ കണ്ടെത്താൻ റോയൽ ഒമാൻ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.