ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം വനിതാദിനാഘോഷം

മസ്കത്ത്: മുപ്പതാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ അഹിലി സിദാബ് ക്ലബ് ഹാളിൽ വിപുലമായ കലാപരിപാടികളോടെ വനിതാദിനാഘോഷം സംഘടിപ്പിച്ചു.

പരിപാടിയിൽ മലയാള വിഭാഗം കൺവീനർ താജ് മാവേലിക്കര അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രശസ്ത സിനിമ -സീരിയൽ നടി നീനാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഐ.എസ് .സി. ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, വനിതാ വിഭാഗം സെക്രട്ടറി ടീന ബാബു എന്നിവർ സംസാരിച്ചു.

കൺവീനർ താജുദ്ദീൻ ഉപഹാരം നൽകി നീന കുറുപ്പിനെ ആദരിച്ചു. കോ കൺവീനർ രമ്യാ ഡൻസിൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി നീതു ജയ്സൺ നന്ദിയും പറഞ്ഞു. തുടർന്ന് വനിതാ വിഭാഗം അംഗങ്ങൾ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

മാനേജ്മെൻറ് അംഗങ്ങളായ അനീഷ് ജി. പിള്ള, സതീഷ് കുമാർ ,സജിമോൻ, കൃഷ്ണേന്ദു, വിനോജ് വിൽസൺ, സുനിൽകുമാർ കൃഷ്ണൻ നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Indian Social Club Oman Malayalam Section Women's Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.