ചസ് മത്സരത്തിൽ ചാമ്പ്യനായ ഇലാൻ ഷഫീക് സമ്മാനം
ഏറ്റുവാങ്ങുന്നു
ഇന്ത്യൻ സ്കൂൾ വിദ്യാർഥി കേരള സംസ്ഥാന ചെസ് മത്സരത്തിൽ ചാമ്പ്യനായി
മസ്കത്ത്: സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി കൊല്ലം ജില്ല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കേരളം സ്റ്റേറ്റ് അണ്ടർ സെവൻ സംസ്ഥാന ചെസ് മത്സരത്തിൽ ബൗഷർ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ഇലാൻ ഷഫീക് ചാമ്പ്യനായി. സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച അണ്ടർ സെവൻ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ ഇലാൻ ഷഫീക് (തൃശൂർ) ഓപൺ വിഭാഗത്തിലും ഋത്വിക ആർ (കൊല്ലം) ഗേൾസ് വിഭാഗത്തിലും ചാമ്പ്യന്മാരായി.
സിദ്ധാർഥ് ആനന്ദ് (തൃശൂർ), നെയ്തിൽ ഡി അസേര (ആലപ്പുഴ) എന്നിവർ ഓപൺ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. തീർഥ ജ്യോതിഷ് (ആലപ്പുഴ), നിഖിത ആർ (ആലപ്പുഴ) എന്നിവർ ഗേൾസ് വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തൃശൂർ, പാവറട്ടി, വെന്മേനാട് ചക്കനാത്ത് വി എം ഷഫീക്കിന്റെയും, നഷീജാ ഷഫീക്കിന്റെയും നാലാമത്തെ മകനാണ് ഇലാൻ ഷഫീക്.
ഇലാന്റെ സഹോദരന്മാരായ സീബ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ സിനാൻ ഷഫീക്, ഇസാൻ ഷഫീക് എന്നിവരും ഒട്ടനവധി ചെസ്മത്സരങ്ങളിൽ ചാമ്പ്യന്മാരായിട്ടുള്ളവരാണ്.കൊല്ലം ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി അംഗം കെ. ഹരിദാസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ എസ് എം ശ്രീകുമാർ, കൺവീനർ എസ് സാബു, അംഗങ്ങളായ ജെ രാജു, ഹരികൃഷ്ണൻ ടി.എസ്, ജോ. കൺവീനർ പി.ആർ. സാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.