മസ്കത്ത്: ഏദൻ കടലിടുക്കിൽ ഇന്ത്യൻ ചരക്കുകപ്പൽ റാഞ്ചുന്നതിനുള്ള ശ്രമം ഇന്ത്യൻ നാവിക സേന പരാജയപ്പെടുത്തി. എം.വി ജാഗ് അമർ എന്ന ചരക്കുകപ്പലിനാണ് നാവികസേനാ കപ്പലായ െഎ.എൻ.എസ് തൃശൂലിെൻറ സമയോചിത ഇടപെടൽ തുണയായത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30യോടെയാണ് കപ്പലിൽ നിന്ന് രക്ഷാസന്ദേശം ലഭിച്ചതെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റൻ ഡി.കെ ശർമ പറഞ്ഞു. സൗദിയിലെ ജുബൈലിലേക്ക് പോവുകയായിരുന്നു കപ്പൽ. സന്ദേശം ലഭിച്ച് വൈകാതെ െഎ.എൻ.എസ് തൃശൂൽ സ്ഥലത്തെത്തി ഒാപറേഷൻ ആരംഭിച്ചു.
കപ്പലിൽ ഉണ്ടായിരുന്ന 26 ജീവനക്കാരും സുരക്ഷിതരാണെന്നും നാവികസേനാ വക്താവ് പറഞ്ഞു. കടൽക്കൊള്ളക്കാരുടെ ചെറുവഞ്ചികളിൽ നിന്ന് എ.കെ 47 തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട 12 കടൽക്കൊള്ളക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ മെയ് മാസത്തിലും ഏദൻ കടലിടുക്കിൽ കപ്പൽ റാഞ്ചാൻ ശ്രമം നടന്നിരുന്നു. ലൈബീരിയൻ കപ്പലായ ലോർഡ് മൗണ്ട്ബാറ്റണെ ലക്ഷ്യമിെട്ടത്തിയ കടൽകൊള്ളക്കാരെ ഇന്ത്യൻ നാവികസേനയുടെ െഎ.എൻ.എസ് ശാരദയാണ് തുരത്തിയത്.
ഏപ്രിലിൽ സൊമാലിയൻ കടൽെകാള്ളക്കാർ റാഞ്ചിയ ചരക്കുകപ്പൽ ഇന്ത്യൻ,ചൈനീസ് നാവികസേനയുടെ സംയുക്ത ഒാപറേഷനിലാണ് രക്ഷപ്പെടുത്തിയത്.
സൊമാലിയക്കും യമനിനും ഇടയിലുള്ള സുപ്രധാന കപ്പൽപാതയാണ് ഏദൻ കടലിടുക്ക്. കടൽക്കൊള്ളക്കാരുടെ ഭീഷണി ശക്തമായ 2008 മുതൽ ഇന്ത്യൻ നാവികസേനാ കപ്പലുകൾ പട്രോളിങ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.