ഇന്ത്യൻ അംബാസഡർ അമിത് നാരങ് സലാല ഫ്രീ സോൺ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ സലാല ഫ്രീ സോൺ സന്ദർശിച്ചു
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് സലാല ഫ്രീ സോൺ സന്ദർശിച്ചു. മസ്കത്ത് ഇന്ത്യൻ എംബസി സലാലയിൽ സംഘടിപ്പിച്ച കോൺസുലാർ ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. നിക്ഷേപ സാധ്യതകളും സൗകര്യങ്ങളും പര്യവേക്ഷണം ചെയ്യാനായിരുന്നു സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
മാനേജ്മെന്റുമായി സംസാരിച്ച അദ്ദേഹം ഒമാൻ മിൽക്ക് പ്രോഡക്ട്സ് കമ്പനിയിലും അസോസിയേറ്റഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിലും സന്ദർശനം നടത്തി. ഇന്ത്യൻ ജീവനക്കാരുടെ സമർപ്പണത്തെ അഭിനന്ദിക്കുകയും അംബാസഡർ അവരുമായി സംവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.