ഒമാനിൽ കോവിഡ് രോഗമുക്തർ ലക്ഷം പിന്നിട്ടു
മസ്കത്ത്: ഒമാനിൽ കോവിഡ് മുക്തരായവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 3063 പേർക്കാണ് ചൊവ്വാഴ്ച രോഗം ഭേദമായത്. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,03,060 ആയി. 618 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,14,434 ആയി. ഇതിൽ 70,005 പേരും സ്വദേശികളാണ്. അഞ്ചു പേർകൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1208 ആയി. മരിച്ചവരിൽ 887 പേർ സ്വദേശികളും 287 പേർ പ്രവാസികളുമാണ്. 57 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 474 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
185 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. ഇതിൽ 147 പേരും വെൻറിലേറ്ററിലാണ്. പുതിയ രോഗികളിൽ 311 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. സീബ്-93, ബോഷർ-86, മസ്കത്ത്-65, മത്ര-44, അമിറാത്ത്-20, ഖുറിയാത്ത്-മൂന്ന് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികൾ. വടക്കൻ ബാത്തിനയിൽ 98 പേർക്ക് സ്ഥിരീകരിച്ചു. ഇതിൽ 59 പേരും സുഹാറിലാണ്. ഷിനാസ്-പത്ത്, ലിവ-ഒമ്പത്, സുവൈഖ്-എട്ട്, ഖാബൂറ-ആറ്, സഹം-ആറ് എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ എണ്ണം. തെക്കൻ ബാത്തിനയിൽ 60 പുതിയ രോഗികളുണ്ട്. ഇതിൽ 43 പേർ ബർക്കയിലാണ്. റുസ്താഖ്-എട്ട്, മുസന്ന-അഞ്ച്, വാദി മആവിൽ -രണ്ട്, അവാബി-ഒന്ന്, നഖൽ-ഒന്ന് എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലെ എണ്ണം. ദാഖിലിയ-46, തെക്കൻ ശർഖിയ-32, ദോഫാർ-29, വടക്കൻ ശർഖിയ -18, ദാഹിറ-ഒമ്പത്, ബുറൈമി-അഞ്ച്, അൽ വുസ്ത-അഞ്ച്, മുസന്ദം-ഒന്ന് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റിലെ പുതിയ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.