പിടികൂടിയ ലോബ്സ്റ്ററുകൾ
Posted On
date_range Updated On
date_range അനധികൃത മത്സ്യബന്ധനം; ഏഴുപേർ പിടിയിൽ
മസ്കത്ത്: അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ടതിന് ദോഫാർ ഗവർണറേറ്റിൽനിന്ന് ഏഴുപേരെ ഫിഷറീസ് കൺട്രോൾ ടീം പിടികൂടി. സീസണല്ലാത്ത സമയത്ത് ലോബ്സ്റ്റർ പിടികൂടിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫിഷറീസ് കൺട്രോൾ ടീം, ഷലീം പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ മൂന്ന് വിദേശികളെയും നാല് സ്വദേശികളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോബ്സ്റ്റർ പിടിച്ചെടുക്കുകയും ചെയ്തു. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായതായി ഫിഷറീസ് കൺട്രോൾ ടീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.