ഇളയനില സ്റ്റേജ് ഷോ ഇൻവിറ്റേഷന്റെ പ്രകാശനം ഡോ. സനാതനൻ, സുധാകരന് നൽകി
പ്രകാശനം ചെയ്യുന്നു. ഹാരിസ്, ഫിറോസ് എന്നിവർ സമീപം
സലാല: വോയ്സ് ഓഫ് സലാല സംഗീതട്രൂപ്പിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഒളിമ്പിക് കാറ്ററിങ് കമ്പനിയുമായി ചേർന്ന് മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിക്കും. ലുബാൻ പാലസ് ഹാളിൽ നവംബർ രണ്ടിന് വൈകീട്ട് 6.30 മുതൽ ആരംഭിക്കുന്ന ഷോയിൽ സിനിമ നടൻ ശങ്കർ , മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം. വിജയൻ എന്നിവർ അതിഥികളായി സംബന്ധിക്കും. മിനി സ്ക്രീൻ ആർട്ടിസ്റ്റുകളായ സമദ്, വർഷ പ്രസാദ്, മിന്നലേ നസീർ, നീമ മുർഷിദ് എന്നിവർ നയിക്കുന്ന ഗാനമേളയും അരങ്ങേറും. വയലിനിസ്റ്റ് ബാലമുരളിയും പങ്കെടുക്കും. ഷോയിലേക്കുള്ള പ്രവേശനം ഇൻവിറ്റേഷൻ മുഖാന്തരം നിയന്ത്രിച്ചിട്ടുണ്ട്.
ഇൻവിറ്റേഷന്റെ പ്രകാശനം ഡോ. കെ. സനാതനൻ നിർവഹിച്ചു. ഡോ. അബൂബക്കർ സിദ്ദീഖ്, ഹുസൈൻ കാച്ചിലോടി, വിപിൻ ദാസ്, ഷബീർ കാലടി എന്നിവർ ഇൻവിറ്റേഷൻ വിതരണം ചെയ്തു. പ്രേക്ഷകർക്ക് നാല് മണിക്കൂർ ആസ്വാദ്യകരമായ ഒരു സംഗീതരാവാണ് ഒരുക്കുകയെന്ന് ഒളിമ്പിക് എം.ഡി സുധാകരൻ, വോയ്സ് ഓഫ് സലാല ഭാരവാഹികളായ ഹാരിസ്, ഫിറോസ്, പ്രോഗ്രം കോഓഡിനേറ്റർ ജംഷാദ് ആനക്കയം എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്പോൺസേഴ്സ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ഒളിമ്പിക് കാറ്ററിങ്ങിന്റെ പുതിയ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.