സൂഹുൽ ഫൈഹ നടത്തിയ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range സ്നേഹവിരുന്നൂട്ടി സൂഹുൽ ഫൈഹ ഇഫ്താർ സംഗമം
മസ്കത്ത്: ഒമാനിലെ പ്രമുഖ പഴം, പച്ചക്കറി സ്ഥാപനമായ സൂഹുൽ ഫൈഹ നടത്തിയ ഇഫ്താർ സംഗമം സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വേദിയായി. ഒമാനിലെ സാമൂഹിക, സാംസ്കാരിക, മത മേഖലകളിലെ നൂറുകണക്കിന് ആളുകൾ സംഗമത്തിൽ പങ്കെടുത്തു. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടി സംഘടിപ്പിക്കുന്ന സൂഹുൽ ഫൈഹയുടെ പ്രവർത്തനങ്ങളെ ഇഫ്താറിൽ പങ്കെടുത്തവർ പ്രശംസിച്ചു. ജീവനക്കാരുടെ നേതൃത്വത്തിൽ മികച്ച സംഘാടനത്തിലായിരുന്നു ഇഫ്താർ. നിസാർ സഖാഫി റമദാൻ സന്ദേശം നൽകി. സൂഹുൽ ഫൈഹ സാരഥികളായ അബ്ദുൽ ജബ്ബാർ, അബ്ദുൽ വാഹിദ്, അബ്ദുല്ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.