സലാല: ഇന്ത്യൻ ചൈനീസ് കോണ്ടിനെന്റൽ വിഭവങ്ങളുമായി ഹൗസ് ഓഫ് എലൈറ്റ് റസ്റ്ററന്റ് എന്ന പേരിൽ സലാല സെന്ററിൽ പുതിയ റസ്റ്ററന്റ് പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ താഖയിലെ ശൂറ കൗൺസിലംഗവും സ്വദേശി പ്രമുഖനുമായ ഖുവൈദം മുഹമ്മദ് സാലിം അൽ മാഷനി മുഖ്യാതിഥിയായി. സ്പോൺസർ അബ്ദുൽ അസീസ്സൈദ് മുഹമ്മദ് അൽ മാഷനി, പാർടണർമാരായ ഷിജു ശശിധരൻ, റിന്റു രാജൻ എന്നിവരും, ഇന്ത്യൻ കമ്മ്യുണിറ്റിയിലെ പ്രമുഖരും സംബന്ധിച്ചു. നഗര ഹ്യദയത്തിൽ അൽ സാഹിർ മെഡിക്കൽ കോംപ്ലക്സിസിന് എതിർ വശത്തായാണ് റസ്റ്ററന്റ് തുറന്നത്.
ഇരു നിലകളിലായി പാർട്ടി ഹാൾ ഉൾപ്പടെ വിശാലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഏഴ് ഷെഫുമാരുടെ നേത്യത്വത്തിൽ സലാലയിലെ ഫ്രഷ് സാധനങ്ങൾ ഉപയോഗിച്ച് വ്യതിരിക്തതമായ രുചികൂട്ടുകൾ വളരെ ശുചിത്വത്തോടെ സെർവ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷിജു ശശിധരൻ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ഡോ. കെ.സനാതനൻ, രാകേഷ്കുമാർ ഝ, ഡോ.അബൂബക്കർ സിദ്ദീഖ്, വി.പി.അബ്ദുസലാം ഹാജി, ഒ.അബ്ദുൽ ഗഫൂർ, ഡോ.നിഷ്താർ, റസൽ മുഹമ്മദ്, ഹുസൈൻ കാച്ചിലോടി, പവിത്രൻ കാരായി, മൻസുർ പട്ടാമ്പി, ശ്രീജി നായർ, അഷറഫ് ഇൻഷൂറൻസ്, ദിൽരാജ് ആർ.നായർ, കെ.ജെ. സമീർ രോഹിത്, അഖിൽ, കെ.ശശിധരൻ നമ്പ്യാർ, ഡോ. ബിജു ആർ.കെ, റിനു രാജൻ, എന്നിവരും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.