പ്രഥമ വനിത അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി ഒരുക്കിയ സ്നേഹ വിരുന്നിൽ നിന്ന്
മസ്കത്ത്: സുൽത്താന്റെ സ്ഥാനാരോഹണ വാർഷികാഘോഷത്തിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ള വനിത വ്യക്തികൾക്ക് സ്നേഹവിരുന്നൊരുക്കി പ്രഥമവനിതയും സുൽത്താന്റെ പത്നിയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി.
മനഅ വിലായത്തിലെ ഹിസ്ൻ അൽ ഷോമൂഖിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചിരുന്നത്. പങ്കെടുത്തവർ പ്രഥമ വനിതക്ക് ആശംസകളും അനുഗ്രഹങ്ങളും നേർന്നു. സുൽത്താനെയും മഹതിയെയും സംരക്ഷിക്കാൻ സർവശക്തനോട് പ്രാർഥിക്കുകയാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.