ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​മേ​രി​ക്ക​ൻ എം​ബ​സി​യു​​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ ഹോ​ളി ആ​ഘോ​ഷം

പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ നി​റം​പ​ക​ർ​ന്ന്​ ഹോ​ളി ആ​ഘോ​ഷം

മ​സ്ക​ത്ത്​: ജീ​വി​ത​ത്തി​ന്‍റെ പു​തു​നി​റ​ങ്ങ​ളി​​ലേ​ക്ക്​ പ്ര​തീ​ക്ഷ പ​ക​ർ​ന്ന്​ ​ ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ ഹോ​ളി ആ​ഘോ​ഷി​ച്ചു. ​പ്ര​വൃ​ത്തി​ദി​ന​മാ​യ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ഹോ​ളി. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ഘോ​ഷ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി​വെ​ച്ച​താ​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ, ഇ​ന്ത്യ​ക്കാ​ർ താ​മ​സി​ക്കു​ന്ന പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലും മ​റ്റും ആ​ഘോ​ഷം ന​ട​ന്നു.

കു​ട്ടി​ക​ളാ​യി​രു​ന്നു ആ​ഘോ​ഷ​ത്തി​ന് ഏ​റെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്. വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള പൊ​ടി വി​ത​റി​യും വെ​ള്ളം ചീ​റ്റി​യും ഇ​വ​ർ ആ​ഘോ​ഷം കെ​​ങ്കേ​മ​മാ​ക്കി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും പ​ര​സ്പ​രം കൈ​മാ​റി. ഗു​ജി​യ അ​ഥ​വാ ക​ര​ഞ്ചി, പു​ര​ൻ പോ​ലി, ഭാ​ങ്​ ല​ഡു എ​ന്നി​വ​യാ​ണ്​ ഹോ​ളി ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ൾ. ഹോ​ളി മു​ന്നി​ൽ​ക്ക​ണ്ട്​ ന​ഗ​ര​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ പ്ര​ത്യേ​ക മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ത്ത​വ​ണ ന​ല്ല ക​ച്ച​വ​ട​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

വ​സ​ന്ത​കാ​ല ഉ​ത്സ​വ​മാ​ണ് ഹോ​ളി. ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണ് പ്ര​ധാ​ന​മാ​യും ഹോ​ളി ആ​ഘോ​ഷി​ക്കു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ലും ഇ​പ്പോ​ൾ ഹോ​ളി ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്. ഗു​ജ​റാ​ത്തി​ക​ളും മാ​ർ​വാ​ടി​ക​ളും പ​ഞ്ചാ​ബി​ക​ളു​മാ​ണ്‌ ഹോ​ളി ആ​ഘോ​ഷ​ത്തി​നു മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​വ​രെ​ങ്കി​ലും മും​ബൈ, ഡ​ൽ​ഹി പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഹോ​ളി ആ​ഘോ​ഷി​ക്കാ​ത്ത​വ​ർ​ത​ന്നെ ചു​രു​ക്ക​മാ​ണെ​ന്നു​പ​റ​യാം.

Tags:    
News Summary - Holi celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.