കനത്ത മഴ​: ഒമാനിലെ സ്കുളുകൾക്ക്​ നാളെയും അവധി

മസ്കത്ത്​: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ചൊവ്വാഴ്ച ​അവധിയായിരിക്കുമെന്ന്​ ഒമാൻ  വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം സ്‌കൂളിന്‍റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താവന്നതാണെന്നും അധികൃതർ വ്യകതമാക്കി.

Tags:    
News Summary - Heavy rain: Schools in Oman will be closed tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.