Posted On
date_range Updated On
date_range ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ ഒമാനിൽ നിര്യാതനായി. മസ്കത്ത് ഗൂബ്രയിലെ 18 നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിലെ ഡോക്ടർ നസീർ (58)ആണ് മരിച്ചത്.
14 വർഷത്തോളം കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയുടെ വിവിധ ബ്രാഞ്ചുകളിലായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. തൃശൂർ കരുവന്നൂർ സ്വദേശിയാണ്. കരുവന്നൂർ-തേലപ്പിള്ളിയിലെ പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്ററുടെയും ബീക്കുട്ടി ടീച്ചറുടെയും മകനാണ്.
ഭാര്യ: ഷക്കീല. മക്കൾ: നജ്മൽ നസീം, നിഷാൽ നസീം.സഹോരങ്ങൾ: ജഹാംഗീർ,ഷാജഹാൻ, നൗഷാദ്, റംലത്ത്,നൂർജഹാൻ, പരേതരായ ഷാഹുൽ ഹമീദ്, അബിസി.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.