ഹി​ജ്​​റ പു​തു​വ​ർ​ഷം; ആ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ൽ​ത്താ​ൻ

മ​സ്ക​ത്ത്​: ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ആ​ശം​സ​ക​ൾ കൈ​മാ​റി. അ​റ​ബ്, ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ​ക്കാ​ണ്​ ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

സ​ന്തോ​ഷ​വും ദീ​ർ​ഘാ​യു​സ്സും നേ​രു​ക​യാ​ണെ​ന്നും ക​ട​ന്നു​വ​രു​ന്ന​ത് ന​ല്ലൊ​രു വ​ർ​ഷ​മാ​ക​ട്ടെ​യെ​ന്നും ഇ​സ്​​ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ ക്ഷേ​മ​വും സ​മൃ​ദ്ധി​യും കൈ​വ​രി​ക്കാ​ൻ സ​ർ​വ​ശ​ക്​​ത​നോ​ട്​ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും കേ​ബി​ൾ സ​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ അ​റി​യി​ച്ചു.

അ​റ​ബ്, മു​സ്​​ലിം രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ സു​ൽ​ത്താ​നും ആ​ശം​സ​ക​ൾ കൈ​മാ​റി. ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ദീ​ർ​ഘാ​യു​സ്സും നേ​രു​ക​യും സു​ൽ​ത്താ​ന്​ കീ​ഴി​ൽ ജ​ന​ത കൂ​ടു​ത​ൽ പു​രോ​ഗ​തി​യും അ​ഭി​വൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ അ​റ​ബ്​ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - H M Sultan Haitham exchanges New Hijri Year greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.