Posted On
date_range Updated On
date_range ഗൾഫാർ മുഹമ്മദലി സലാല ഇന്ത്യൻ സ്കൂൾ പേഴ്സനാലിറ്റി ഓഫ് ദി ഇയർ
സലാല: സലാല ഇന്ത്യൻ സ്കൂളിെൻറ ഈ വർഷത്തെ പേഴ്സനാലിറ്റി ഓഫ് ദി ഇയറായി പ്രമുഖ വ്യവസായി ഡോ. പി. മുഹമ്മദലി ഗൾഫാറിനെ തെരഞ്ഞെടുത്തു. ഡിസംബർ 14ന് സ്കൂളിൽ നടക്കുന്ന സീനിയർ ക്ലാസുകളുടെ വാർഷികദിനാഘോഷത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും. ദോഫാർ സർവകലാശാല ഓഡിറ്റോറിയത്തിൽ ഡിസംബർ 15ന് വിദ്യാർഥികളുമായുള്ള മുഖാമുഖത്തിൽ അദ്ദേഹം സംബന്ധിക്കും. ഒമാനിലെ ഗൾഫാർ സ്ഥാപനങ്ങളുടെ അമരക്കാരനായിരുന്ന ഡോ. മുഹമ്മദലിയെ സിവിൽ ഓർഡർ ഗ്രേഡ് -3 നൽകി ഒമാൻ സർക്കാർ ആദരിച്ചിരുന്നു. പ്രവാസി സമ്മാൻ പുരസ്കാരം നൽകി ഇന്ത്യൻ സർക്കാറും ആദരിച്ചിട്ടുണ്ട്.
ജീവിതത്തിൽ ഉയരങ്ങൾ താണ്ടിയ ഇന്ത്യക്കാരെ കഴിഞ്ഞ വർഷങ്ങളിലും സലാല ഇന്ത്യൻ സ്കൂൾ ആദരിച്ചിരുന്നു. ഐ.ഐ.ടി കാൺപൂർ ഡയറക്ടർ സഞ്ജയ് ഗോവിന്ദ് ഡാൻഡെ, െലഫ്റ്റനൻറ് തേജ് കൗൾ, എം.എ. യൂസുഫലി, ജി.എസ്. മാധവൻ നായർ എന്നിവർ മുൻ വർഷങ്ങളിൽ സ്കൂളിെൻറ ആദരം ഏറ്റുവാങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.