Posted On
date_range Updated On
date_range 171 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ 171 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,34,856 ആയി. 115 പേർക്ക് കൂടി രോഗം ഭേദമായി. 1,27,169 പേരാണ് ഇതുവരെ രോഗമുക്തരായത്.
പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മരണസംഖ്യ 1532ൽ തന്നെ തുടരുകയാണ്. 17 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 95 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 25 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 104 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. മസ്കത്ത്-32, സീബ്-31, ബോഷർ-24, മത്ര-ഒമ്പത്, അമീറാത്ത്-എട്ട് എന്നിങ്ങനെയാണ് മസ്കത്തിൽ വിവിധ വിലായത്തുകളിലെ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.