Posted On
date_range Updated On
date_range ഒമാനിൽ 86 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ പുതിയ േകാവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. 86 പേർക്കാണ് ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,28,719 ആയി. 258 പേർക്ക് കൂടി രോഗം ഭേദമായി.
1,21,614 പേരാണ് ഇതുവരെ രോഗമുക്തരായത്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. ഏഴുപേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 82 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 31 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.