കോവിഡ്: ഒമാനിൽ എട്ടുപേർകൂടി മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന എട്ടുപേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1452 ആയി. 229 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,25,115 ആയി. 152 പേർകൂടി രോഗ മുക്തരായി. 1,16,506 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ഒമ്പതുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 147 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ഇതിൽ 78 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 135 പേരും മസ്കത്തിലാണ്. ബോഷർ -44, സീബ് -38, മസ്കത്ത് -34, മത്ര -17, അമിറാത്ത് -ഒന്ന്, ഖുറിയാത്ത് -ഒന്ന് എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിന -31, ദാഖിലിയ -22, തെക്കൻ ബാത്തിന -11, ദോഫാർ -ഒമ്പത്, തെക്കൻ ശർഖിയ -ആറ്, ബുറൈമി -ആറ്, അൽ വുസ്ത -മൂന്ന്, വടക്കൻ ശർഖിയ -മൂന്ന്, ദാഹിറ -രണ്ട്, മുസന്ദം -ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.