ഗൂബ്ര ഇന്ത്യൻ സ്കൂളിൽ ത്രീഡി പ്രിൻറർ സ്ഥാപിച്ചു
മസ്കത്ത്: അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ എൻജിനീയറിങ് ആൻഡ് ഗ്രാഫിക്സ് ലബോറട്ടറിയിൽ ത്രീഡി പ്രിൻറർ സ്ഥാപിച്ചു. എൻജിനീയറിങ് ഡ്രോയിങ് രംഗത്തെ പഠന മികവ് ഉയർത്തുകയാണ് ലക്ഷ്യം. ത്രീഡി പ്രിൻറർ സ്ഥാപിക്കുന്ന ഒമാനിലെ ആദ്യ ഇന്ത്യൻ സ്കൂളാണ് ഗൂബ്രയിലേത്. പഠനം എളുപ്പമാക്കുന്നതിനുള്ള സാേങ്കതിക സൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ സ്കൂൾ ഒരുപടി മുന്നിലാണെന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. ഒരു പതിറ്റാണ്ട് മുമ്പ് ഇവിടെ സ്മാർട്ട് ക്ലാസ്റൂമുകൾ പ്രവർത്തനമാരംഭിച്ചിരുന്നു. കിൻറർഗാർട്ടൻ മുതൽ സീനിയർ സെക്കൻഡറി വരെയുള്ള 123 ക്ലാസ്മുറികളിലാണ് സ്മാർട്ട് ബോർഡുകൾ നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.