Posted On
date_range Updated On
date_range ജി.സി.സി രാഷ്ട്രങ്ങളിലുള്ള വിദേശികൾക്ക് അഞ്ചു റിയാലിന് ടൂറിസ്റ്റ് വിസ ലഭിക്കും
മസ്കത്ത്: ടൂറിസ്റ്റ് വിസ ഫീസിൽ വരുത്തിയ മാറ്റം ജി.സി.സി രാഷ്ട്രങ്ങളിലുള്ള വിദേശികൾക്ക് ബാധകമല്ലെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. പുതിയ നിയമപ്രകാരം വിസയുടെ കാലാവധി കുറഞ്ഞത് ഒരു മാസമായും ഫീസ് 20 റിയാലുമായാണ് ഉയർത്തിയത്. നേരത്തേ പത്തു ദിവസത്തെ വിസ വിദേശികൾക്ക് അഞ്ചു റിയാൽ ഫീസിൽ ലഭിച്ചിരുന്നു. ജി.സി.സി രാഷ്ട്രങ്ങളിൽ വർക് െപർമിറ്റ് ഉള്ളവർക്ക് ഇപ്പോഴും പത്തു ദിവസത്തെ വിസിറ്റിങ് വിസ ലഭ്യമാണ്. ഇതിന് അഞ്ചു റിയാൽ മാത്രമാണ് ഫീസ് ഇൗടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.