കുഞ്ഞിമുഹമ്മദിന് മത്ര കെ.എം.സി.സി നൽകിയ യാത്രയയപ്പ്
മത്ര: പ്രവാസംനിര്ത്തി നാട്ടിലേക്ക് മടങ്ങുന്ന കുഞ്ഞിമുഹമ്മദിന് യാത്രയയപ്പുനല്കി. മത്രയിൽ ദീര്‍ഘകാലമായി പ്രവാസിയായിരുന്ന പൊന്നാനി സ്വദേശി കുഞ്ഞിമുഹമ്മദിന് മത്ര കെ.എം.സി.സിയാണ് യാത്രയയപ്പു നൽകിയത്.
മത്ര കെ.എം.സിസിയുടെ സഹകാരിയായിരുന്നു കുഞ്ഞിമുഹമ്മദ്. യാത്രയയപ്പുയോഗത്തിൽ മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള ഷാൾ അണിയിച്ചു. സ്വദിഖ് ആടൂർ, ഷുഹൈബ് എടക്കാട്, റാഷിദ് പൊന്നാനി, നാസർ ത്രശൂർ, നാസർ പയ്യന്നൂർ, റിയാസ് കൊടുവള്ളി, നസൂർ ചപ്പാരപടവ്, അഫ്ത്താബ് എടക്കാട് എന്നിവർപങ്കെടുത്തു.
സലാല: മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഷാജഹാൻ മേലകത്തിന് പൊന്നാനി കൾചറൽ വെൽെഫയർ അസോസിയേഷൻ യാത്രയയപ്പ് നൽകി. സ്വകാര്യ വസതിയിൽ നടന്ന പരിപാടി ഉപദേശക സമിതിയംഗം ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കബീർ അധ്യക്ഷത വഹിച്ചു. 1991ൽ ഒമാനിൽ വന്ന ഷാജഹാൻ ആദ്യ കാലത്ത് മത്ര, സുവൈഖ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജഹാൻ മേലകത്തിന് പൊന്നാനി അസോസിയേഷൻ ഉപഹാരം നൽകുന്നു
1995 മുതൽ റോയൽ എയർഫോഴ്സിൽ ജോലി ചെയ്തു വരുകയായിരുന്നു. പൊന്നാനി അസോസിയേഷൻ ജനറൽ സെക്രട്ടറി ആയിരുന്നു. കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ, റാസ് പാലക്കൽ, ആന്റണി, മുസ്തഫ വളാഞ്ചേരി, സായിദ്, സ്വാലിഹ് എന്നിവർ സംസാരിച്ചു. ഉപഹാരം കൈമാറി. നിരവധി പേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.