റമദാ​െൻറ പുണ്യവുമായി ഗണേഷ് സുന്ദരത്തി​െൻറ പെരുന്നാൾ പാട്ട്

മസ്‌കത്ത്: വരികളുടെ ആത്മാവിൽ ശ്രുതി ചേർത്ത്​ പാടുകയാണ് ഗായകൻ ഗണേഷ് സുന്ദരം. 'ആകാശം സൃഷ്​ടിച്ചോനേ... ആഴിയുമൂഴിയും സൃഷ്​ടിച്ചോനേ'. 'ജിബിരീൽ' എന്ന പേരിൽ റിലീസ് ചെയ്​തിരിക്കുന്ന ഈ ഗാനം കേൾക്കുമ്പോൾ മനസ്സുകൾ പാട്ടി​െൻറ പുതിയൊരു രാഗമധുരം നുണയും. 'അന്താരാഷ്്ട്ര അടുക്കള' എന്ന യൂട്യൂബ് ചാനലിനുവേണ്ടി പ്രശസ്​ത സിനിമ സംവിധായകൻ ലാൽജോസ് റിലീസ് ചെയ്​ത പുതിയ പെരുന്നാൾ പാട്ടിന് വലിയ സ്വീകാര്യതയാണ് ഇതിനകംതന്നെ ലഭിച്ചത്. സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഗണേഷ് സുന്ദരം പാടിയ പെരുന്നാൾ പാട്ടിന് ടി.എസ്. രാധാകൃഷ്​ണാജി, കാവാലം ശ്രീകുമാർ തുടങ്ങിയ പ്രശസ്​ത സംഗീതജ്ഞരുടെ അഭിനന്ദനങ്ങൾ ലഭിച്ചുകഴിഞ്ഞു. ആലപ്പി രംഗനാഥ് മാഷി​െൻറ ശിഷ്യൻ അരുണാണ് ഈണം പകർന്നിരിക്കുന്നത്.

ഗാനരചയിതാവ് ബൽറാം ഏറ്റിക്കരയാണ് പാട്ടെഴുതിയത്. സിനിമയിലും ആകാശവാണിയിലും ആൽബങ്ങളിലും മറ്റുമായി നിരവധി ഗാനങ്ങൾ എഴുതിയിട്ടുള്ള ബൽറാം ആദ്യമായാണ് ഒരു പെരുന്നാൾ പാട്ടിന് വരികളെഴുതുന്നത്. ഹാർമോണിയം വാദകൻ ജെ.പി. ചങ്ങനാശ്ശേരിയാണ് ഗാനത്തിന് പ്രോഗ്രാമിങ് ചെയ്​തിരിക്കുന്നത്. ഗാനസംഗീതത്തിന് അലങ്കാരത്തിലൂടെ ഒരു അറബിക്​ സൗന്ദര്യം കൊണ്ടുവന്നിരിക്കുകയാണ് ജെ.പി. മഹാമാരിയുടെ പരീക്ഷണകാലത്ത് വളരെ ശുഭപ്രതീക്ഷ പകരുന്ന വരികളും സംഗീതവുമാണ് ജിബിരീലെന്ന്​ ശ്രുതി ഓർക്കസ്ട്ര സ്ഥാപകൻ എ.ആർ. രഘുനാഥ്​ അഭിപ്രായപ്പെടുന്നു.

ഗൾഫ് നാടുകളിൽ പുതിയ പാട്ടിന്​ വലിയ പ്രചാരം ലഭിക്കുന്നുണ്ട്​. ഭക്തിസാന്ദ്രമായ ഗാനങ്ങൾ ഭൂതകാലത്തി​െൻറ ആറടിമണ്ണിൽ മറഞ്ഞിട്ടില്ലെന്ന്​ ഉദ്ഘോഷിക്കുന്നു ഈ ഗാനമെന്ന്​ ഒമാനിലെ മാധ്യമപ്രവർത്തകൻ കബീർ യൂസുഫ് പറഞ്ഞു. കോട്ടയത്ത്​ ഡി.ഡി.എം സ്​റ്റുഡിയോയിലെ ഡി. ജയദേവനാണ് ഗാനത്തി​െൻറ റെക്കോഡിങ്ങും മിക്​സിങ്ങുമെല്ലാം നിർവഹിച്ചത്. ക്രിയേറ്റിവ് ഡിസൈൻ സാനു സെബാസ്​റ്റ്യനാണ് ഒരുക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.