ജി ഗോൾഡ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒമാനിലെ പുതിയ ഷോറൂം മബേലയിലെ ബിലാദ് മാളിൽ ശൂറ കൗൺസിൽ അംഗം ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ ബലൂഷി ഉദ്ഘാടനം ചെയ്തപ്പോൾ
മസ്കത്ത്: ജി ഗോൾഡ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒമാനിലെ പുതിയ ഷോറൂം മബേലയിൽ പ്രവർത്തനം തുടങ്ങി. നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സമീപമുള്ള ബിലാദ് മാളിലാണ് ജി ഗോൾഡിന്റെ ഒമാനിലെ നാലാമത്തെ ഷോറൂം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ശൂറ കൗൺസിൽ അംഗം ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ ബലൂഷി ഷോറൂം ഉദ്ഘാടനം ചെയ്തു. അവതാരകൻ രാജ് കലേഷ്, ജി ഗോൾഡ് മാനേജിങ് ഡയറക്ടർ പി.കെ. അബ്ദുറസാഖ്, ഡയറക്ടർമാരായ അസ്ലം, ഷബീർ, മുഹമ്മദ് റിഫ, മുഹമ്മദ് ഫജർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ആദ്യ വിൽപന ഷമീന ഇഖ്ബാലിന് കൈമാറി പി.കെ. അബ്ദുറസാഖ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക സ്കീമുകളും ആകർഷക ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് ജി ഗോൾഡ് അധികൃതർ അറിയിച്ചു.സ്റ്റേജ് ഷോക്ക് രാജ് കലേഷും ശബ്നവുമാണ് നേതൃത്വം നൽകിയത്. ചടങ്ങിന്റെ ഭാഗമായി സംഗീതനിശയും നടന്നു. ഷോറൂം സന്ദർശകരിൽനിന്ന് തെരഞ്ഞെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.