സലാലയിൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായി സംഘടിപ്പിച്ച ബിസിനസ് മീറ്റ്
സലാല: ജി ഗോൾഡ് സലാലയിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ഗൾഫ് ടെക് ആനഡ് ജി ഗോൾഡ് ചെയർമാൻ പി.കെ. അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. സലാലയിൽ അബൂ തഹ് നൂൻ എം.ഡി. ഒ.അബ്ദുൽ ഗഫൂറനെർ പങ്കാളിത്തത്തോടെയാണ് ഔട്ട് ലെറ്റുകൾ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സാദ നെസ്റ്റോയിൽ ആദ്യ ബ്രാഞ്ച് വൈകാതെ ആരംഭിക്കും. തുടർന്ന് ഔഖദ് നെസ്റ്റോ , സലാല സെന്റർ എന്നിവിടങ്ങളിലും ഔട്ട് ലെറ്റുകൾ ആരംഭിക്കാൻ പദ്ധതിയുള്ളതായി ഇരുവരും പറഞ്ഞു.
ഡയറക്ടർ അസ് ലം ജി ഗോൾഡിന്റെ സ്കീമുകൾ വിശദീകരിച്ചു. വിവിധ സംഘടന നേതാക്കളും പൗര പ്രമുഖരുമായ സി.പി.ഹാരിസ്, നാസർ പെരിങ്ങത്തൂർ, കെ.ഷൗക്കത്തലി , പവിത്രൻ കാരായി, ഡോ. ബൂബക്കർ സിദ്ദീഖ്, റഷീദ് കൽപറ്റ, റസൽ മുഹമ്മദ്, ആർ.കെ. അഹമ്മദ്,ഷാഹിദ കലാം, കെ.പി.സി.സി അംഗം ചന്ദ്രൻ തില്ലങ്കേരി,സാദിഖ് ഉളിയിൽ എന്നിവർ ആശംസകൾ നേർന്നു. പ്രത്യേക ക്ഷണിതാക്കളായ നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു. ഗൾഫ് ടെക് ജനറൽ മാനേജർ മുഹമ്മദ് സാദിഖ് പരിപാടി നിയന്ത്രിച്ചു. പി.എം.ഫൈസൽ നന്ദി പറഞ്ഞു. അതിഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.