മസ്കത്ത്: ലോക പ്രമേഹദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രാലയമായി സഹകരിച്ച് ബദർഅൽ സമ ആശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ പ്രമേഹപരിശോധന- റിസ്ക് അസസ്മെന്റ് കാമ്പയിന് വെള്ളിയാഴ്ച തുടക്കമാവും. വെള്ളി, ശനി ദിവസങ്ങളിലാണ് കാമ്പയിൻ.
പ്രമേഹം സംബന്ധിച്ച് ജനങ്ങളിൽ ബോധവത്കരണവും അസുഖം നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള പരിചരണവും സംബന്ധിച്ച് അവബോധം നൽകുകയുമാണ് കാമ്പയിൻ ലക്ഷ്യം. ‘പ്രമേഹവും സൗഖ്യവും’എന്നതാണ് ഈ വര്‍ഷത്തെ ലോക പ്രമേഹദിനാചരണത്തിന്റെ പ്രമേയം. ഒമാനിലെ 14 ബദര്‍ അല്‍ സമാ ശാഖകളോടൊപ്പം മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, പൊതുപരിപാടികള്‍ എന്നിവിടങ്ങളിലായിരിക്കും പരിശോധനകേന്ദ്രങ്ങൾ. കാമ്പയിനില്‍ പങ്കെടുക്കാന്‍ 22717181 എന്ന നമ്പറിലേക്ക് മിസ്ഡ്കാള്‍ നല്‍കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.