മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ വിദേശികൾക്ക് സൗജന്യ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. സുഹാർ വിലായത്തിലെ റീഹാബിലിറ്റേഷൻ കേന്ദ്രത്തിൽ നടക്കുന്ന ക്യാമ്പിൽ മാർച്ച് 10വരെ വാക്സിൻ സ്വീകരിക്കാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. 18 വയസ്സ് പൂർത്തിയായ രണ്ടു ഡോസ് വാക്സിൻ എടുത്ത് മൂന്നുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വാക്സിൻ വിതരണം ഊർജിതമായി നടക്കുകയാണ്. മസ്കത്ത് ഗവർണറേറ്റിൽ പ്രത്യേക മൊബൈൽ ക്യാമ്പൊരുക്കിയാണ് കുത്തിവെപ്പ് നൽകുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.