പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ചൂതാട്ടം; നാലുപേർ പിടിയിൽ
മസ്കത്ത്: ബുറൈമിയിലെ അമ്യൂസ്മെന്റ് ആർക്കേഡിൽ ചൂതാട്ടം നടത്തിയതിനു നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ്, സ്പെഷ്യൽ ടാസ്ക് പൊലീസ് യൂനിറ്റിന്റെ സഹകരണത്തോടെ പൗരനെയും മൂന്നു വിദേശികളെയുമാണ് പിടികൂടിയത്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് വിദേശികൾ. നിയമ നടപടികൾ പൂർത്തീകരിച്ചു വരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.