ഒമാനിൽ ബസ് മറിഞ്ഞ് തീപിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ നാലു പേർ മരിച്ചു

മസ്കത്ത്: ദാഖിലിയ ഗവർണ​റേറ്റിലെ ഇസ്ക്കി വിലായത്തിലുണ്ടായ ബസ് അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. 12 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാൾ. ബുധനാഴ്ച രാവിലെയോടെയാണ് അപകടം. അൽ റുസൈസ് പ്രദേശത്താണ് സംഭവം. ബസ് ഒരുവസ്തുവിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പൂർണമായി കത്തിയ നിലയിലാണ് ബസ്. മരിച്ചവരെയും അപകടത്തിപ്പെട്ടവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Tags:    
News Summary - Four people, including three children, die after bus overturns in Oman's Isfahan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.