Posted On
date_range Updated On
date_range കന്നുകാലി മോഷണം നാലു പേർ അറസ്റ്റിൽ
മസ്കത്ത്: സഹം, കാബൂറ മേഖലകളിലെ വിവിധ ഫാമുകളിൽനിന്ന് അറുപതിലധികം കന്നുകാലികളെ മോഷ്ടിച്ച കേസിൽ നാലുപേരെ വടക്കൻ ബാതിന ഗവർണറേറ്റ് പൊലീസ് പിടികൂടി.
പ്രതികളിൽനിന്ന് മോഷണവുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസ് കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ, ദിബ്ബ വിലായത്തിൽ രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഷ്യൻ പൗരന്മാരായ അഞ്ചുപേരെ മുസന്ദം ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.