Posted On
date_range Updated On
date_range അമീറാത്തിൽ പരിശോധന: 113 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റി അമീറാത്ത് വിലായത്തിൽ നടത്തിയ പരിശോധനയിൽ 113 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ പിടിച്ചെടുത്തു. എട്ട് സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഭക്ഷണം തയാറാക്കാൻ അനുയോജ്യമല്ലാത്ത ഉപകരണങ്ങളും പിടിച്ചെടുത്തു. ഭക്ഷണം തയാറാക്കാനാവശ്യമായ ശുചിത്വ-ആരോഗ്യ നടപടികൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിരുന്നു കഫേകളും റസ്റ്റാറന്റുകളുമുൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.