‘ഫോക്കസ് മെഹ്ഫിൽ’ പരിപാടിയിൽ മുഖ്യാതിഥി ഡോ. അനസ് കടലുണ്ടി സംസാരിക്കുന്നു
മസ്കത്ത്: ഫോക്കസ് ഇന്റർനാഷനൽ ഒമാൻ റീജിയൻ ഫാമിലി സംഗമം 'ഫോക്കസ് മെഹ്ഫിൽ' സംഘടിപ്പിച്ചു. സീബ് അൽ ഖുസൈന ഫാം ഹൗസിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.
വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് വിവിധയിനം കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി അരങ്ങേറി. വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ഡോ. അനസ് കടലുണ്ടി പരിപാടിയിൽ മുഖ്യാതിഥിയായി. റഷാദ് ഒളവണ്ണ, ജുവൈദ് കെ അരൂർ, ഹനീഫ് പുത്തൂർ, ജരീർ പാലത്ത്, ശബാബ് വയനാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.