പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി

മ​സ്​​ക​ത്ത്​: പ്ര​ള​യ​ക്കെ​ടു​തി​ക്കി​ര​യാ​യ കേ​ര​ള​ത്തി​ന്​ കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​നി​ലെ ബ​വാ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ ഗ്രൂ​പ് ക​മ്പ​നി​യും. ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍ന്ന് പി​രി​ച്ചെ​ടു​ത്ത 3550 റി​യാ​ല്‍ ക​മ്പ​നി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ക​മ്പ​നി മാ​നേ​ജ്മ​​െൻറ്​ പ്ര​തി​നി​ധി​ക​ളാ​യ സ​ന്തോ​ഷ് നാ​യ​ർ, ധ​വ​ൽ നി​മാ​വ​ത് എ​ന്നി​വ​രി​ൽ​നി​ന്ന്​ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്‌ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യും പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​വു​മാ​യ പി.​എം. ജാ​ബി​ർ ഏ​റ്റു​വാ​ങ്ങി. ഈ ​തു​ക ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഒ​മാ​ന്‍ ശേ​ഖ​രി​ക്കു​ന്ന ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റു​മെ​ന്ന് പി.​എം. ജാ​ബി​ർ അ​റി​യി​ച്ചു. വി​ജ​യ​ൻ ക​ല്ല​ത്ത്, ര​ഞ്ജി​ത് ഷാ, ​പ്ര​ഭാ​ക​ര​ൻ, ബി​നോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്.

Tags:    
News Summary - flood-help-Oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.