ജഅലാന്‍ ബനീ ബൂ അലിയില്‍ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
Posted On
date_range Updated On
date_range രണ്ടിടത്ത് തീപിടിത്തം; ആളപായമില്ല
മസ്കത്ത്: തെക്കന്‍ ശര്‍ഖിയ, ദോഫാർ ഗവര്‍ണറേറ്റുകളിൽ തീ പിടിത്തം നടന്നതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തെക്കന്‍ ശര്‍ഖിയയിലെ ജഅലാന്‍ ബനീ ബൂ അലിയില്‍ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നിരവധി സാധനങ്ങളാണ് കത്തിനശിച്ചത്.
ദോഫാറിലെ സലാല വിലായത്തിൽ മാലിന്യ കൂമ്പാരങ്ങൾക്കാണ് തീ പിടിച്ചത്. തീപിടിത്ത അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.