Posted On
date_range Updated On
date_range സലാലയിൽ തീപിടിത്തം; വീട്ടിൽ കുടുങ്ങിയ ഒമ്പതുപേരെ രക്ഷിച്ചു
മസ്കത്ത്: തീപിടിത്തത്തെ തുടർന്ന് വീട്ടിൽ കുടുങ്ങിയ ഒമ്പതുപേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് ദോഫാർ ഗവർണറ്റേറിലെ സലാല വിലായത്തിലെ തെക്കൻ സആദയിലാണ് സംഭവം. ഹൈഡ്രോളിക് ജാക്ക് അടക്കം ഉപയോഗിച്ചാണ് കുട്ടിയുൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിനുശേഷം ആവശ്യമായ ചികിത്സ ലഭിക്കുന്നതിന് കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.