കലാകാരന്മാര്‍ സമൂഹത്തില്‍ സൗഹാര്‍ദം വളര്‍ത്താന്‍ ശ്രമിക്കണം –ജഗദീഷ്

സലാല: കലാകാരന്മാര്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് സമൂഹത്തില്‍ സൗഹാര്‍ദം വളര്‍ത്തുവാന്‍ ശ്രമിക്കണമെന്ന് ചലച്ചിത്ര നടന്‍ ജഗദീഷ്. മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ജനങ്ങള്‍ കലാകാരന്മാരെ ഇഷ്്ടപ്പെടുന്നുവെന്നതാണ് തന്‍െറ അനുഭവമെന്നും ഐ.എസ്.സി മലയാളവിഭാഗം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിവുകളുള്ള വളരെയധികം കലാകാരന്മാര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതിരിക്കുന്നത് ഭാഗ്യമില്ലാത്തതിനാലാണ്. കഴിവിനൊപ്പം മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ ഭാഗ്യവും നിര്‍ണായക ഘടകമാണെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു. കലാകാരന്മാര്‍ സാമൂഹികപ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് നിര്‍മാതാവും സംവിധായകനുമായ റജി പ്രഭാകര്‍ പറഞ്ഞു. താന്‍ സംവിധാനം ചെയ്ത സുഖമായിരിക്കട്ടെ എന്ന സിനിമ വിവിധ സാമുദായങ്ങള്‍ക്കിടയിലെ സൗഹാര്‍ദവും ഐക്യവും പ്രചരിപ്പിക്കുന്നതാണ് എന്നതിനാല്‍ കേരള സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

സലാല ഇന്ത്യന്‍ സോഷ്യല്‍ക്ളബ് മലയാളവിഭാഗം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ജഗദീഷ് സംസാരിക്കുന്നു
 

പ്രശസ്ത സിനിമ ഹാസ്യതാരങ്ങളായ നെല്‍സണ്‍, ഷാജു, പിന്നണിഗായിക സൗമ്യ സദാനന്ദന്‍ എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ഡോ. നിഷ്താര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇ.ജി. സുബ്രന്‍ സ്വാഗതവും ആശ ഹരി നന്ദിയും പറഞ്ഞു. മലയാളവിഭാഗം എക്്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ അച്യുതന്‍ പരമേശ്വരന്‍, ഹേമ ഗംഗാധരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Tags:    
News Summary - film actor jagadeesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.