Posted On
date_range Updated On
date_range ഫാറൂഖ് കോളജ് 75-ാം വാര്‍ഷികം; ഒമാനിലും ആഘോഷ പരിപാടികള്‍
മസ്കത്ത്: ഫാറൂഖ് കോളജ് സ്ഥാപിതമായി 75 വർഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഒമാനിലും വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ‘ഫോസ ഒമാന്‍’ ഭാരവാഹികള്‍ അറിയിച്ചു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി ‘ഫോസ ഒമാന്‍’ അംഗങ്ങളുടെ ഇഫ്താര്‍ സംഗമം നടത്തി. ഇനിയും ‘ഫോസ’യില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് 96914068, 96398469 എന്നീ വാട്സ്ആപ്പ് നമ്പറുകളിലോ ഫോസയുടെ സാമൂഹിക മാധ്യമങ്ങളിലൂടെയോ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.