കേരള വിങിന്റെ ഉപഹാരം പത്മനാഭൻ തലോറക്ക് കൈമാറുന്നു
മസ്കത്ത്: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒമാനിലെ പ്രശസ്ത നാടക, കലാ പ്രവർത്തകനും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യവുമായ പത്മനാഭൻ തലോറക്ക് കേരള വിഭാഗം യാത്രയപ്പ് നൽകി. ദാർസൈത്തിലെ ഐ.എസ്.സി ഹാളിൽ നടത്തിയ യാത്രയയപ്പ് യോഗത്തിൽ കേരള വിങ് കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ശ്രീ വിൽസൺ ജോർജ്, ഐ.എസ്.സി ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, കേരള വിങ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ഒമാനിലെ വിവിധ കലാ സാംസ്കാരിക പ്രവർത്തകർ തുടങ്ങി നിരവധി പേർ സംസാരിച്ചു.
കേരള വിഭാഗത്തിന്റെ രൂപീകരണ കാലം മുതൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി, വിശിഷ്യാ നിരവധി നാടകങ്ങൾ കേരള വിഭാഗത്തിന് വേണ്ടി അരങ്ങിലെത്തിച്ചത് പത്മനാഭൻ തലോറ ആണെന്ന് സന്തോഷ് കുമാർ പറഞ്ഞു.
ഒരു സാധാരണ തൊഴിലാളിയായ പപ്പേട്ടൻ എത്ര തിരക്കിനിടയിലും നാടക പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താറുണ്ടെന്നും ഒമാനിൽ അരങ്ങേറിയ ഒട്ടുമിക്ക നാടകങ്ങളിലും പപ്പേട്ടന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും വിൽസൻ ജോർജ് ഓർമപ്പെടുത്തി.
ചടങ്ങിൽ കേരള വിങ്ങിന്റെ ഉപഹാരം കേരളാവിങ് മാനേജിങ് കമ്മിറ്റി അംഗങ്ങളും, വിൽസൻ ജോർജ്, ഷക്കീൽ കോമോത്ത് എന്നിവരും ചേർന്ന് പത്മനാഭൻ തലോറക്ക് കൈമാറി. കോ കൺവീനർ കെ.വി. വിജയൻ സ്വാഗതവും കേരള വിഭാഗം സ്പോർട്സ് സെക്രട്ടറി സന്തോഷ് എരിഞ്ഞേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.