Posted On
date_range Updated On
date_range വ്യാജ മോട്ടോർ ഓയിലുകൾ വിറ്റ സംഭവം; നാടുകടത്താൻ ഉത്തരവ്
മസ്കത്ത്: വ്യാജ മോട്ടോർ ഓയിലുകൾ വിറ്റ സംഭവത്തിൽ പിഴ അടക്കാനും തടവിനും നാടുകടത്തലിനും കോടതി ഉത്തരവിട്ടു. മുസന്ന വിലായത്തിലെ വാണിജ്യ സ്ഥാപനത്തിലെ പ്രതിനിധിക്കെതിരെയാണ് മുസന്നയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ഒരു വർഷം തടവും 2000 റിയാൽ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
തടവ് കാലാവധിക്കു ശേഷം നാടുകടത്തുകയും വേണം. മായം ചേർത്ത വസ്തുക്കൾ കണ്ടുകെട്ടാനും പൊതു പ്രവർത്തനവുമായി ബന്ധപ്പെട്ട ചെലവുകൾ പ്രതികൾ വഹിക്കാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.