ഫാക് കുറുബ: ഇതുവരെ ജയിൽമോചിതരായത് 1,009പേർ

മസ്കത്ത്: ഫാക് കുറുബ പദ്ധതിയിലൂടെ ഇതുവരെ ജയിൽമോചിതരായത് 1,009 ആളുകൾ. ഏറ്റവും കൂടുതൽ തടവുകാരെ മോചിപ്പിച്ചത് മസ്കത്ത് ഗവർണറേറ്റിൽനിന്നാണ്. 196 തടുവുകാരാണ് ഇവിടെനിന്ന് മോചിതരായി തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓരംചേർന്നത്. 190 തടവുകാർ മോചിതരായ വടക്കൻ ബാത്തിനയാണ് രണ്ടാം സ്ഥാനത്തുള്ളത്. തെക്കൻ ശർഖിയ -148, തെക്കൻ ബാത്തിന- 110, ബുറൈമി -98, ദാഖിലിയ -76, ദോഫാർ -72, വടക്കൻ ശർഖിയ -49, മുസന്ദം -ഒമ്പത്, അൽവുസ്ത -നാല് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ കണക്കുകൾ. ഈമാസം അവസാനംവരെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. പദ്ധതിക്ക് സാമ്പത്തിക പിന്തുണയുമായി സുല്‍ത്താന്‍റെ പതനിയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും എത്തിയിരുന്നു. 2012ൽ തുടങ്ങിയ പദ്ധതി മികച്ച വിജയവുമായി മുന്നോട്ടുപോകുകയാണ്.

ഇതിനകം നിരവധി ആളുകളുടെയും സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ ആയിരക്കണക്കിന് ആളുകളെയാണ് ജയിൽമോചിതരാക്കിയത്.  നിരവധി വ്യക്തികളും സ്ഥാപനങ്ങളും ഈ മഹത്തായ സംരംഭവുമായി സഹകരിക്കുന്നുണ്ടെന്ന് ഫാക് കുർബയുടെ സൂപ്പർവൈസർ ഡോ. മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സദ്‌ജലി പറഞ്ഞു. 

Tags:    
News Summary - Fak Kuruba: 1,009 released from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.