ശർഖിയ എക്സ്പ്രസ് ഹൈവേ ഭാഗികമായി തുറക്കും

മ​സ്ക​ത്ത്: ശ​ർ​ഖി​യ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ ഭാ​ഗി​ക ഗ​താ​ഗ​ത​ത്തി​ന്​ അ​നു​മ​തി ന​ൽ​കു​ന്നു. വാ​ദി ഹ​ല​ഖി​ലേ​ക്ക് നീ​ളു​ന്ന പാ​ത​യി​ൽ ബി​ദ്ബി​ദി​നും കാ​മി​ൽ വാ​ഫി​ക്കും ഇ​ട​യി​ലു​ള്ള 191 കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ് സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. ജ​നു​വ​രി 20ഓ​ടെ ഭാ​ഗി​ക​മാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്ന​ത്. ഭാ​ഗി​ക​മാ​യി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​ന്ന​തോ​ടെ മൂ​ന്ന് മാ​സ​ത്തേ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കും.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ഈ ​ഭാ​ഗം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​വൂ എ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കും. എ​ന്നാ​ൽ, സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പെ​ട്രോ​കെ​മി​ക്ക​ൽ, വാ​ത​കം തു​ട​ങ്ങി​യ അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ൾ വ​ഹി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി മാ​റ്റി​നി​ർ​ത്തു​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - express highway-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.