മസ്കത്ത്: ഒരുമയുടെയും സൗഹൃദത്തിെൻറയും സന്ദേശവുമായി ഇന്ത്യൻ സ്കൂളുകളിൽ ഇഫ്താർ വിരുന്നൊരുക്കി. മസ്കത്ത് ഇന്ത്യൻ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന നോമ്പുതുറയിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ, െഎ.എസ്.എം മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ഒാമനക്കുട്ടൻ, എസ്.എം.സി അംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ, അധ്യാപകർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പെങ്കടുത്തു. പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു.
അമുസ്ലിംകൾക്ക് ഇസ്ലാമിനെ കുറിച്ചും പ്രാദേശിക സംസ്കാരത്തെ കുറിച്ചുമെല്ലാം മനസ്സിലാക്കുന്നതിനുള്ള അവസരമാണ് റമദാൻ നൽകുന്നതെന്ന് തുടർന്ന് സംസാരിച്ച സ്കൂൾ ബോർഡ് ചെയർമാൻ പറഞ്ഞു. അഡ്മിനിസ്ട്രേഷൻ സീനിയർ വൈസ് പ്രിൻസിപ്പൽ സജി.എസ്.നായർ നന്ദി പറഞ്ഞു.
സലാല ഇന്ത്യൻ സ്കൂളിൽ എസ്.എം.സി പ്രസിഡൻറ് ഡോ. ദേബാശിഷ് ഭട്ടാചാര്യ ഒരുക്കിയ ഇഫ്താർ വിരുന്നിൽ സ്കൂൾ ജീവനക്കാർക്ക് പുറമെ ഇന്ത്യൻ സോഷ്യൽ ക്ലബ്, ഇന്ത്യൻ സ്കൂൾ തുംറൈത്ത് തുടങ്ങിയവയുടെ പ്രതിനിധികൾ പെങ്കടുത്തു. സ്റ്റാഫ് സെക്രട്ടറി ഡോ. കമാലുദ്ദീൻ സ്വാഗതം
പറഞ്ഞു.
മുൻ എസ്.എം.സി പ്രസിഡൻറുമാരായ രാം സന്താനം, സിറിൾ സാമുവൽ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് മൻപ്രീത് സിങ്, മുൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് സനാതനൻ, മുൻ എസ്.എം.സി കൺവീനർ അശ്വിൻ പുരേച്ച, കിഷോർ സേഥ്, അശ്വിനി ജാമ്പ്, സുബ്രമണ്യം, താജ് മദനി, തുംറൈത്ത് ഇന്ത്യൻ സ്കൂൾ എസ്.എം.സി പ്രസിഡൻറ് റസൽ മുഹമ്മദ്, ട്രഷറർ കോയ അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു. 260ഒാളം പേർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.