മസ്കത്ത്: ‘ഗൾഫ് മാധ്യമം’ കുടുംബത്തിൽനിന്നുള്ള പുതിയ ട്രാവൽ മാഗസിൽ ‘അറേബ്യൻ സഫാരി’യുടെ ഒമാൻ വിപണിയിലെ ഒൗദ്യോഗിക പ്രകാശനം ഡോ. പി. മുഹമ്മദലി നിർവഹിച്ചു. ഹോർമുസ് ഗ്രാൻറ് ഹോട്ടലിൽ സാമൂഹിക സംഘടന പ്രവർത്തകർക്കും ബിസിനസുകാർക്കും മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കുമായി ഡോ. പി. മുഹമ്മദലി ഒരുക്കിയ ഇഫ്താർ വേദിയിലാണ് അറേബ്യൻ സഫാരിയുടെ പ്രകാശനം നടന്നത്. റസിഡൻറ് മാനേജർ എം.എ.കെ. ഷാജഹാൻ കോപ്പി കൈമാറി. ഇന്ത്യൻ സ്കൂൾ ബോർഡ് വൈസ് ചെയർമാൻ സി.എം. നജീബ്, ഗൾഫ് മാധ്യമം ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഷൈജു സലാഹുദ്ദീൻ എന്നിവരും സംബന്ധിച്ചു.
പുതുതലമുറയുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള സമ്പൂർണ യാത്ര മാഗസിനാണ് ‘അറേബ്യൻ സഫാരി’. ഒമ്പതു രാജ്യങ്ങളും 12 വൻ നഗരങ്ങളും നൂറിലേറെ ലക്ഷ്യസ്ഥാനങ്ങളും വായനക്കാരിലെത്തിക്കുന്ന പ്രഥമ ലക്കത്തിൽ അറേബ്യയാണ് ഫോക്കസ്. 13 പ്രവിശ്യകളിൽ പരന്നുകിടക്കുന്ന സൗദിയുടെ യാത്രാ സാധ്യതകളാണ് മാഗസിൻ പ്രധാനമായും അേന്വഷിക്കുന്നത്. ജോർഡൻ, ഇൗജിപ്ത്, തുർക്കി എന്നിവക്ക് പുറമേ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, ഖത്തർ, ഒമാൻ എന്നീ ജി.സി.സി രാഷ്ട്രങ്ങളുടെയും പ്രാഥമിക യാത്രാ വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരുക്കുന്നു. ഒരു ഇന്ത്യക്കാരന് ഇത്തരം രാജ്യങ്ങളിൽ വിസ ലഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ കേന്ദ്രങ്ങളിലേക്കുള്ള ഫീസ് എന്നിവ നൽകിയിട്ടുണ്ട്. ഒരു റിയാലാണ് വില. കോപ്പികൾ ആവശ്യമുള്ളവർ 98502001 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.