Posted On
date_range Updated On
date_range റുസ്താഖ് മലയാളീസ് മൂന്നാം വാർഷികം ആഘോഷിച്ചു
മസ്കത്ത്: ഫേസ്ബുക് കൂട്ടായ്മയായ റുസ്താഖ് മലയാളീസിെൻറ മൂന്നാം വാർഷികം റുസ്താഖ് നാദി ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. പ്രസിഡൻറ് രാഹുലിെൻറ അധ്യക്ഷതയില്‍ നടന്ന യോഗം ഡോ. സോമൻ ശംഖു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. റുസ്താഖ് ഇന്ത്യന്‍ സ്കൂള്‍ പ്രിൻസിപ്പൽ ബിജു വർഗീസ്, ഡോ. മാത്യു വർഗീസ്, ഡോ. അശോക്, കെ.എം.സി.സി പ്രതിനിധി സലീം, അൽ അമീർ മാനേജിങ് ഡയറക്ടർ ചന്ദ്രബോസ് എന്നിവർ സംബന്ധിച്ചു. കമ്മിറ്റി സെക്രട്ടറി മഹേഷ് വാർഷിക അവലോകനം നടത്തി. ജോ. സെക്രട്ടറി ദീപു നന്ദി പറഞ്ഞു. ഷിലിൻ പൊയ്യാര അവതാരകനായിരുന്നു. റുസ്താഖ്, മുലദ സ്കൂള്‍ വിദ്യാർഥികളുടെ നൃത്തവും മണി മലയിൻകീഴ്, നാസര്‍ ആലുവ, മനു ജാനകി, റെയ്സ്, ചാന്ദ്നി ശരത് എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.