യുക്രെയ്ൻ എംബസി മസ്കത്തില് തുറന്നപ്പോൾ
മസ്കത്ത്: ഇരുരാജ്യങ്ങളടെയും നയതന്ത്രബന്ധങ്ങൾക്ക് കരുത്തുപകർന്ന് യുക്രെയ്ൻ എംബസി മസ്കത്തില് തുറന്നു. യുക്രെയ്ൻ പ്രധാനമന്ത്രി ആന്‍ഡ്രി സിബിഹയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് എംബസി ഉദ്ഘാടനം ചെയ്തത്.
ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുമായി സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തു.
യുക്രെയ്നിലെയും മേഖലയിലെയും വിവിധ വിഷയങ്ങളും വിശകലനം ചെയ്തു. യുക്രെയ്നിനുള്ള പിന്തുണ ഉള്‍പ്പെടെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. യുക്രെയ്ൻ-റഷ്യ വിഷയത്തിലുള്ള ഒമാന്റെ കാഴ്ചപ്പാടുകളും കൈമാറി. ഉന്നതതല പ്രതിനിധികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.