Posted On
date_range Updated On
date_range ഒമാനില്‍ ബലിപെരുന്നാള്‍ 28ന്
മസ്കത്ത്: ഒമാനിൽ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂൺ 28ന് ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കാണുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ദിനങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ അവധി പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാടണയാൻ കാത്തിരിക്കുന്ന പ്രവാസികൾ. വേനൽ അവധി ആരംഭിച്ചിതിനാൽ ഒരു വിഭാഗം ആളുകൾ നേരത്തെതെന്ന നാടണഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.