സിറിയൻ എംബസി അധികൃതർക്ക് കൈമാറിയ അവശ്യവസ്തുക്കൾ
Posted On
date_range Updated On
date_range ഭൂകമ്പം: അവശ്യവസ്തുക്കൾ കൈമാറി
മസ്കത്ത്: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള അവശ്യവസ്തുക്കൾ ബംഗ്ലാദേശ് സോഷ്യൽ ക്ലബ് ഒമാൻ ഗ്രേറ്റർ നൊഖാലി വിങ് സിറിയൻ എംബസിക്ക് കൈമാറി. ശീതകാല വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള ഭക്ഷണങ്ങൾ തുടങ്ങിയവയാണ് നൽകിയത്.
ഗ്രേറ്റർ നൊഖാലി വിങ്ങിന്റെ ജോയന്റ് കൺവീനർ ഗാസി അബ്ദുൽ അലിം പലാഷ് സെക്രട്ടറി അബു യൂസഫ് എന്നിവരുടെ നേതൃത്വത്തിൽ എംബസി ഉദ്യോഗസ്ഥർക്ക് സാധനങ്ങൾ കൈമാറി. എംബസി ഉദ്യോഗസ്ഥർ സംഘത്തെ സ്വാഗതം ചെയ്യുകയും ദുരിതബാധിതരായ പൗരന്മാർക്ക് നൽകിയ പിന്തുണയിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.