ഇ. ​അ​ഹ​മ്മ​ദ്​ മാ​തൃ​കാ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു​മു​ത​ൽ അ​ൽ​ഗൂ​ബ്ര ഇ​ന്ത്യ​ൻ

മ​സ്​​ക​ത്ത്​: അ​ന്ത​രി​ച്ച മു​ൻ എം.​പി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദി​​​െൻറ സ്​​മ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന മാ​തൃ​കാ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭാ സ​മ്മേ​ള​നം അ​ൽ​ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വ്യാ​ഴാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ ന​ട​ക്കും. രാ​ജ്യാ​ന്ത​ര പ്ര​ശ​സ്​​ത​മാ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​െ​ങ്ക​ടു​ക്കും.
രാ​ജ്യാ​ന്ത​ര വി​ഷ​യ​ങ്ങ​ൾ ലോ​ക​നി​ല​വാ​ര​ത്തോ​ടെ സ്വ​ത​ന്ത്ര​വും ശ​ക്​​ത​വു​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്​​ത​രാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​പാ​ടി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി.​എം ഫൗ​ണ്ടേ​ഷ​നാ​ണ്. ഇ. ​അ​ഹ​മ്മ​ദി​​​െൻറ മ​ക​ൾ ഡോ. ​ഫൗ​സി​യ ഷെ​ർ​സാ​ദ്​ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഡോ.​പി. മു​ഹ​മ്മ​ദ​ലി, ലോ​ക കേ​ര​ള​സ​ഭ പ്ര​തി​നി​ധി​യും അ​ൽ ഗൂ​ബ്ര സ്​​കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റും ഇ. ​അ​ഹ​മ്മ​ദി​​​െൻറ മ​ക​നു​മാ​യ അ​ഹ​മ്മ​ദ്​ റ​യീ​സ്​ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കും. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ, പ​രി​സ്​​ഥി​തി, സ​മ്പ​ദ്​ വ്യ​വ​സ്​​ഥ, മ​നു​ഷ്യാ​വ​കാ​ശം, അ​ന്താ​രാ​ഷ്​​ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി, ല​ഹ​രി വ​സ്​​തു​ക്ക​ളു​ടെ ദു​രു​പ​യോ​ഗം, ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ വാ​ദ​പ്ര​തി​വാ​ദം ന​ട​ത്തും.

Tags:    
News Summary - E Ahammed memmorial meet, Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.