Posted On
date_range Updated On
date_range അപകടകരമായ രീതിയിൽ വാഹനമോടിക്കൽ; ഡ്രൈവർ അറസ്റ്റിൽ
മസ്കത്ത്: റോഡിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ ഡ്രൈവറെ കണ്ടെത്തി നടപടി സ്വീകരിച്ച് റോയൽ ഒമാൻ പൊലീസ്. പൊതുറോഡിൽ അതിവേഗത്തിലും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിന് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
പ്രതിയുടെ പ്രവൃത്തി അയാളുടെയും മറ്റുള്ളവരുടെയും ജീവനും സുരക്ഷക്കും ഗുരുതര ഭീഷണി ഉയർത്തുന്നതായിരുന്നെന്നും പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.