മസ്കത്ത്: റോഡരികിലെ കാർ കഴുകലിനെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ കഴുകുന്നതുമൂലം കെട്ടിക്കിടക്കുന്ന വെള്ളം ദുർഗന്ധത്തിന് കാരണമാകും. പ്രാണികളെ ആകർഷിക്കുമെന്നും സമീപപ്രദേശങ്ങളുടെ സൗന്ദര്യാത്മകത നശിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.
തെരുവുകളിലും വീടുകൾക്ക് മുന്നിലും കാറുകൾ കഴുകുന്നത് നിർത്തണം. ഈ രീതി പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇത് ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും. പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനായി വാഹനം കഴുകുന്നതിനായി അനുവദിച്ചിരിക്കുന്ന ശരിയായ സ്ഥലങ്ങൾ ഉപയോഗിക്കാൻ എല്ലാവരും തയാറാകണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.